25-April-2023 -
By. news desk
കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിതുടങ്ങി.' ഓപ്പറേഷന് കാവേരി' എന്ന പേരില്‍ നടക്കുന്ന ഒഴിപ്പിക്കല്‍ കപ്പല്‍ മാര്‍ഗ്ഗമാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പല്‍ ഐ.എന്‍.എസ് സുമേധ സുഡാനിലെ തുറമുഖത്തെത്തി.ഇവിടെ നിന്നും ഇന്ത്യാക്കാരെയുമായി കപ്പല്‍ ജിദ്ദ തുറമുഖത്തെത്തും. ജിദ്ദയില്‍ നിന്നും വിമാനമാര്ഗ്ഗമായിരിക്കും ഇവരെ ഇന്ത്യയില്‍ എത്തിക്കുക.
സുഡാനുമായി ഏറ്റവും അടുത്ത കിടിക്കുന്ന തുറമുഖമെന്ന നിലയിലാണ് ജിദ്ദ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. കുട്ടികളും സ്ത്രീകളും അടക്കം 278 പേരാണ് ഐ.എന്‍.എസ് സുമേധയില്‍ ആദ്യം ജിദ്ദയില്‍ എത്തുന്നത്.സുഡാനില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ വ്യക്തമാക്കി.ഭക്ഷണവും വെള്ളവുമില്ലാതെ കടുത്ത ദുരിതമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിട്ടതെന്നും ഇവര്‍ വ്യക്തമാക്കുന്നു.മുംബൈയിലോ കൊച്ചിയിലോ ആയിരിക്കും ഒഴിപ്പിക്കുന്നവരെ എത്തിക്കുക..
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ജിദ്ദയിലെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നത്.കൊച്ചിയില്‍ നടന്ന യുവം സമ്മേളന വേദിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.സമ്മേളനത്തിനു പിന്നാലെ കേന്ദ്ര മന്ത്രി വി.മുരളീധരന് ജിദ്ദയിലേക്ക് പുറപ്പെടുകയായിരുന്നു.റക്ഷ്യ-ഉക്രൈന് യുദ്ധത്തെതുടര്‍ന്നു ഉക്രൈനില്‍ കുടങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ചതിനു ശേഷമുള്ള രണ്ടാമത്തെ ഒഴിപ്പിക്കല്‍ ദൗത്യമാണ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്.